കൊച്ചി : ഫോര്‍ട്ടുകൊച്ചി വാസ്കോഡ ഗാമ ബീച്ച് ഫ്രണ്ട് നവീകരണത്തിനായി 1.95 കോടി രൂപയുടെ പദ്ധതിയുമായി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ്. ബീച്ചിന്റെ സൗന്ദര്യവ്തക്കരണം ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തിയത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഇരിപ്പിടങ്ങളും പാര്‍ക്കിങ്ങും മറ്റും സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാല്‍നട സൗഹര്ദ്ദമായി ബീച്ചിനെ മാറ്റുന്നതിന്റെ ഭാഗമായി അംഗീകൃത വാഹനങ്ങള്‍ക്ക് പ്രവേശനമുള്ള നിയന്ത്രിത എന്‍ട്രി പോയിന്റുകളും നിശ്ചയിക്കും. റിമോട്ട് കണ്ട്രോളിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന ലൈറ്റിങ്ങാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ‘വാസ്കോഡിഗാമ പബ്ലിക് സ്ക്വയറും നടപ്പാത വികസന പദ്ധതിയും പൂര്‍ത്തിയായാല്‍ നിലവിലുള്ള ബീച്ച് നടപ്പാതയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും നവീകരിക്കുമെന്ന് സിഎസ്എംഎല്‍ സിഇഒ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
അഴുക്കുചാലുകളുടെ പുനസ്ഥാപനം, നടപ്പാത വീതികൂട്ടല്‍, മരങ്ങളുടെ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2020 സെപ്റ്റംബറോടെ പണി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാസ്കോഡ ഗാമ സ്ക്വയറിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ പൊതുചടങ്ങുകള്‍ക്കും സാംസ്കാരിക – സംഗീത പരിപാടികള്‍ക്കുള്ള സ്ഥിരവേദിയാകുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: