ലണ്ടന്‍: കൊറോണ പ്രതിസന്ധിക്കിടെ കളിക്കുന്നത് അപകടകരമാണ് ചൂണ്ടിക്കാട്ടി ചില കളിക്കാര്‍ രംഗത്തെത്തിയത് ജൂണില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയായി.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ഗെയിംസിന്റെ ഭാവിക്കും പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്ന് പ്രീമിയര്‍ ലീഗ് തലവന്‍ പറഞ്ഞു. പക്ഷെ ഇത് ചില കളിക്കാര്‍ക്ക് ഇത് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാര്‍ പരസ്പരം വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ധൃതിപിടിച്ച് മത്സരങ്ങള്പുനരാരംഭിക്കുന്നതിരെ ചിലര്‍ രംഗത്ത് വന്നു.
ഉടന്‍ തന്നെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കരുതെന്ന് വാറ്റ്ഫോര്‍ഡ് ക്യാപ്റ്റന്‍ ട്രോയ് ഡീനി ആവശ്യപ്പെട്ടു. കളിക്കാരെയും സ്റ്റാഫിനെയും നിരന്തരം പരിശോധനയക്ക് വിധേയരാക്കുന്നുണ്ടെങ്കിലും കൊറോണയെ അകറ്റി
നിര്‍ത്താനാകുമെന്ന് ഒരു ഉറപ്പുമില്ല. ഫുട്ബോള്‍ പുനരാരംഭിക്കുന്നതിനായി കുടുംബത്തിന്റെ ജീവിതം പന്താടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഫുട്ബോളിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. തന്റെ കുടുംബത്തെക്കുറിച്ചാണെന്ന് ഡീനി പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജി അഗ്യൂറോയും റഹീം സ്റ്റെര്‍ലിങ് എന്നിവരും പ്രീമിയര്‍ ലീഗ് ഉടനേ ആരംഭിക്കേണ്ടെന്ന അഭിപ്രായക്കാരാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റനും ടോട്ടനം താരവുമായ ഹാരി കെയ്ന്‍, ചെല്‍സി താരം ടാമി അബ്രഹാം തുടങ്ങിയവര്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിനെ അനുകൂലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: