തിരുവനന്തപുരം: സര്‍ക്കാര്‍, എയിഡഡ്, പ്രൈവറ്റ് സകൂളുകളിലെ സംസ്ഥാന സിലബസിലെ ഒന്നാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടുകളെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒമ്പതാം ക്ലാസുകാര്‍ക്ക് പാദ- അര്‍ദ്ധ വാര്‍ഷിക (ഓണം- ക്രിസ്തുമസ്) പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിക്കും. ഇത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
ഒന്നാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും തൊട്ടുമുകളിലുള്ള ക്ലാസ്സിലേക്ക് പ്രൊമോഷന് നല്കി ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്‍പതാം ക്ലാസ്സില്‍ ഇതിനകം പൂര്‍ത്തീകരിച്ച് പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തും. പരീക്ഷ നടത്താന്‍ കഴിയാത്ത ഒന്നാം ഭാഷ പേപ്പര്‍-2, സാമൂഹ്യ ശാസ്ത്രം, കലാകായിക പ്രവൃത്തി പരിചയം എന്നിവയുടെ കാര്യത്തില്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച സ്കോര്‍ പരിഗണിച്ച് ജയിപ്പിക്കും. അര്‍ദ്ധ വാര്‍ഷിക പരീക്ഷ എഴുതാത്ത സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ പാദവാര്‍ഷിക പരീക്ഷയുടെ സ്കോറാകും പരിഗണിക്കുക.
പാദ- അര്‍ദ്ധവാര്‍ഷിക പരീക്ഷ എഴുതാത്തവര്‍ക്ക് ആ വിഷയങ്ങളുടെ ചോദ്യപേപ്പര്‍ സ്കൂള്‍ തലത്തില്‍ തയ്യാറാക്കി മൂല്യനിര്‍ണ്ണയം നടത്തും. എല്ലാ ക്ലാസ്സുകളുടെയും പ്രൊമോഷന് ലിസ്റ്റ് മെയ് 20-നകം പ്രസിദ്ധീകരിക്കണം.
ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സ്
ഒന്നുമുതല്‍ പത്താം ക്ലാസ്സുവരെയുള്ളവര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസ്സുകള്‍ നടക്കുക. മൊബൈല്‍ വഴിയും ക്ലാസ്സുകളില്‍ പങ്കെടുക്കാം.
ഈ സംവിധാനങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ അയല്പക്ക പഠന കേന്ദ്രങ്ങള്‍ വഴി ഒരുക്കി നില്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: