അബുദാബി: യുഎഇയില്‍ കൊവിഡിനെതിരെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് പോലീസ് ആവര്‍ത്തിച്ചു. പുതുതായി 624 പേര്‍ക്കുകൂടി കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
രണ്ട് മീറ്ററില്‍ കുറയാത്ത സാമൂഹിക അകലം പാലിക്കാനും മാസ്ക്കുകള്‍ ധരിക്കാനും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും ദേശീയ അണുനശീകരണ പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ ഇത് ലംഘിക്കുകയാണ്. ഇതാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്.
രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 17,417 ആയ ഉയർന്നിട്ടുണ്ട്. 4,295 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മരണസംഖ്യ 185 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: