കൂട്ടാലിട: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ക്കിടയിലും ചെങ്ങോടുമല ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ കൂട്ട പ്രതിഷേധം. ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ വീടുകളില്‍ പ്ലക്കാര്‍ഡുകളേന്തി സായാഹ്ന ധര്‍ണ നടത്തി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കാളികളായി. ലോക്ഡൗണ്‍ നീട്ടിയതിനാല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം മാറ്റിവെച്ച് വീടുകളില്‍ ധര്‍ണ നടത്തുകയായിരുന്നു.
കവി വീരാന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. ലോക്ഡൗണ്‍ കാലത്ത് ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘം ഖനനം പാടില്ലെന്ന നിലപാടെടുത്തപ്പോള്‍ കമ്പനി തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ചെങ്ങോടുമലയില്‍ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് തരണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: