ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. പത്ത് സ്റ്റേഡിയങ്ങളാണ് മത്സരത്തിനായി ഉപയോഗിക്കുക. കാണികളെ ഒഴിവാക്കിയാണ് മത്സരങ്ങള്‍ നടത്തുക.
കൊറോണ വ്യാപനത്തെ തുടര്‍ന്ന നിര്ത്തിവച്ചിരുക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ എട്ടിന് പുനരാരംഭിച്ചേക്കും. ജൂണ്‍ മുപ്പതിന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തുന്നതിനെതിരെ ബ്രൈറ്റണും വെസ്റ്റ് ഹാമും രംഗത്തെത്തി. ടീമുകള്‍ക്ക്് അവരുടെ ഹോം ഗ്രൗണ്ടുകളില്‍ കളിക്കാനായില്ലെങ്കില്‍ ലീഗിന്റെ ഐക്യം തകരുമെന്ന് ബ്രൈറ്റണിന്റെ ചീഫ് എക്സിക്യൂട്ടീവ് പോള്‍ ബാര്‍ബര്‍ പറഞ്ഞു.
നിഷ്പക്ഷവേദിയില്‍ കളിക്കാന്‍ ഒരു ടീമും ആഗ്രഹിക്കുന്നില്ലെന്ന് വെസ്റ്റ് ഹാമിന്റെ വൈസ് ചെര്‍മാന്‍ കാരന് ബ്രാഡി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: