ബ്രസ്സല്‍സ്: ഖത്തറില്‍ 2022 നടക്കുന്ന ലോകകപ്പ് വരെ റോബര്‍ട്ടോ മാര്‍ട്ടിനസ് ബെല്‍ജിയത്തിന്റെ പരിശീലകനായി തുടരുമെന്ന് റിപ്പോര്‍ട്ട്. 2022 വരെ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കരാര്‍ നീട്ടിയതായി ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ മാര്‍ട്ടിനസിന് രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടി നല്‍കിയതായി ബെല്‍ജിയം മാധ്യമങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ യൂറോപ്യന്‍ ചാമ്പ്യന്ഷിപ്പുവരെയാണ് മാര്‍ട്ടിനസിന് ബെല്‍ജിയവുമായി കരാറുണ്ടായിരുന്നത്. കൊറോണ മഹാമാരിയെ തുടര്‍ന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്.
അടുത്ത വര്‍ഷത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് വരെ ബെല്‍ജിയത്തിന്റെ പരിശീലകനായി തുടരാന്‍ മാര്‍ട്ടിനസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ബെല്‍ജിയം മത്സരിക്കുക. ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളും ജയിച്ചാണ് ബെല്‍ജിയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. യോഗ്യതാ മത്സരങ്ങളില്‍ നാല്‍പ്പത് ഗോളുകള്‍ നേടിയ അവര്‍ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്്.
സ്പാനിഷുകാരനായ മാര്‍ട്ടിനസിന്റെ ശിക്ഷണത്തില്‍ ബെല്‍ജിയം കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി. നിലവില്‍ ഫിഫ റാങ്കങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: