ബാലുശ്ശേരി: നന്മണ്ടയിലെ കൊച്ചുഗ്രാമത്തില്‍ തണ്ണിമത്തന് വന്‍തോതില്‍ കൃഷി ചെയ്ത് മാതൃകയാകുകയാണ് ലാലു പ്രസാദ്. വീടിന് സമീപത്തെ അയലാടത്ത് താഴെ വയലില്‍ കൃഷി ചെയ്ത തണ്ണിമത്തന് വിളവെടുപ്പ് തുടങ്ങി. ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. മുവ്വായിരത്തോളം തൈകള്‍ വെച്ചു. അയ്യായിരത്തോളം തണ്ണിമത്തനാണ് വിളവെടുപ്പിന് പാകമായത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തണ്ണിമത്തനെ ആശ്രയിച്ചിരുന്ന മലയാളി ഈ ഗ്രാമത്തിലേക്ക് തണ്ണിമത്തന് വാങ്ങാന്‍ ഒഴുകുകയാണ്.
നാടന്‍ തണ്ണിമത്തനും കറാച്ചി ഇനത്തിലുള്ള തണ്ണിമത്തനുമാണ് ഇവിടെ ഉള്ളത്. ഇന്നലെ രാവിലെ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു. ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പില്‍, കൃഷി ഓഫീസര്‍ നസീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോക്ഡൗണ്‍ നിയമം പാലിച്ചായിരുന്നു വിളവെടുപ്പ്. വളരെ നിയന്ത്രണത്തോടെയാണ് ആളുകള്‍ തണ്ണി മത്തന്‍ വാങ്ങാന്‍ പാടത്തേക്ക് എത്തുന്നത്.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രേേദശങ്ങളില് നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന തണ്ണിമത്തനെ ഇനി ആശ്രയിക്കേണ്ടതില്ലെന്ന് കൂടി തെളിയിക്കുകയാണ് യുവ കര്ഷകന്. കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ തണ്ണിമത്തന് കൃഷി ആരംഭിച്ചത്. വിജയിക്കുമെന്ന് കണ്ടതോടെയാണ് ഇത്തവണ വിപുലമാക്കിയത്. അച്ഛന് ലോഹിതാക്ഷനും അമ്മ പുഷ്പയുമാണ് സഹായികള്‍. തണ്ണിമത്തന് കൃഷിക്ക് പുറമേ കുടുംബത്തിന്റെ കഠിനാദ്ധ്വാനത്തിലും നന്മണ്ട കൃഷിഭവന്റെ സഹകരണത്തിലും രണ്ട് ഏക്കറയില്‍ പുല്‍കൃഷിയും പച്ചക്കറികൃഷിയും ഉണ്ട്. മണ്ണിരക്കമ്പോസ്റ്റും തയ്യാറാക്കുന്നുണ്ട്.
പശു പരിപാലനമുള്ളതിനാല് മൂത്രം, ചാണകം എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നു. നനയ്ക്കാന്‍ ഡ്രിപ്പ് ഇറിഗേഷനും നടപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: