ന്യൂദല്‍ഹി : സുപ്രീംകോടതി ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചു. ജുഡീഷ്യല്‍ സെക്ഷനില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് കഴിഞ്ഞ ദിവസം രോഗബാധ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 16 ന് അദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ദല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. 3108 പേര്‍ക്കാണ് ദല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 877 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് 54 പേര്‍ക്ക് ജീവന് നഷ്ടമായി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934ലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേര്‍ക്കാണ്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 29435 ആയി. 6869 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: