കോഴിക്കോട്: ജനകീയനും പ്രവര്‍ത്തകര്‍ക്കെല്ലാം സ്നേഹം പങ്കിടുകയും ചെയ്ത ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ജി. മാരാര്‍ജിക്ക് ഭവ്യമായ അനുസ്മരണം. ബൂത്തുകള്‍ കേന്ദ്രീകരിച്ചും വീടുകളിലും ആരാധ്യനായ നേതാവിനെ പ്രവര്‍ത്തകര്‍ സകുടുംബം അനുസ്മരിച്ചു.
കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന അനുസ്മരണത്തില്‍ ബിജെപി ദേശീയ സമിതിയംഗം കെ.പി. ശ്രീശന് പ്രഭാഷണം നടത്തി. എതിരാളികള്‍ പോലും ആദരിച്ച പൊതു പ്രവര്‍ത്തകനായിരുന്നു മാരാര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി എന്നിവര്‍ സംസാരിച്ചു.
ആയഞ്ചേരിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മറ്റി ഹെല്പ് സെന്ററില്‍ സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, പൊക്കുന്നിലെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തില്‍ ഉത്തരമേഖല വൈസ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണന്, പന്തീരാങ്കാവ് ഏരിയാകമ്മിറ്റി ഓഫീസില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അയനിക്കാട്ട് ശശിധരന്, ബാലുശ്ശേരിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, കൊടുവള്ളി മണ്ഡലത്തില്‍ സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ, പേരാമ്പ്രയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. ഹരിദാസ്, ചേര്മല സാംബവ കോളനിയില്‍ ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരും സംസ്ഥാന സെ ക്രട്ടറി അഡ്വ. കെ.പി. പ്രകാ ശ്ബാബു, മേഖലാ പ്രസി ഡന്റ് ടി.പി. ജയചന്ദ്രന്, മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ അനു സ്മരണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: