കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി ഇന്നലെ രോഗമുക്തി. കോഴിക്കോട് എടച്ചേരി സ്വദേശികളായ രണ്ട് പേരും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമാണ് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായ കോഴിക്കോട് ജില്ലക്കാര്‍ ആകെ 13 ഉം ഇതര ജില്ലക്കാര്‍ അഞ്ചും ആയി. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ള ആകെ 24 പേരില്‍ 11 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ചികിത്സയിലുള്ളത്.
487 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 21,665 ആയി. 1193 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്നലെ പുതുതായി വന്ന 22 പേര് ഉള്‍പ്പെടെ ആകെ 58 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 26 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 812 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 781 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 751 എണ്ണം നെഗറ്റീവ് ആണ്. ഇനി 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: