പാഠം 42
വ്യഗ്രാ ഗിരഃ പാതു നഃ
(ആവേശത്തോടുള്ള ഹരിതന്‍ വാക്കെന്നെ രക്ഷിക്കണം)
അങ്ങനെ കളിയും കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് അമ്മ കഥ പറഞ്ഞ് ഉറക്കുന്നതാണ് സന്ദര്‍ഭം.
കൃഷ്ണഃ- യശോദാംബ! നിദ്രാ ആഗച്ഛതി. കഥാം വദതു. (യശോദമ്മേ! ഉറക്കം വരുന്നു. കഥ പറയൂ)
യശോദാ- പ്രതിദിനം കഥാ കഥാ. അദ്യ കഥാ നാസ്തി. (ദിവസവും കഥ വേണം. കഥ വേണം. ഇന്ന് കഥയില്ല)
കൃഷ്ണഃ- മാസ്തു അംബ. വദതു കൃപയാ. അദ്യ ഭഗവതഃ വിഷ്ണോഃ കഥാം കഥയതു. (അതു പറ്റില്ല. പറയണം. ഇന്ന് വിഷ്ണുഭഗവാന്റെ കഥ പറഞ്ഞാല്‍ മതി)
യശോദാ- അസ്തു താവത്. ശൃണോതു. ഭവാന് നേത്രേ നിമീലയതു.(ശരി ശരി .കേട്ടോളു. കണ്ണടക്കൂ)
കൃഷ്ണഃ – നിമീലയാമി അംബ. കഥാകഥനാവസരെ ഹും .. ഹും ഇതി കഥയാമി ച (കണ്ണടച്ചു അമ്മേ. കഥ പറയുമ്പോള്‍ ഹും ഹും എന്ന് മൂളി കേട്ടോളാം)
യശോദാ – രാമോ നാമ ബഭൂവ. രാമഃ നാമ പ്രസിദ്ധ: മഹാരാജഃ ആസീത് (പണ്ട് രാമന് എന്നൊരു പ്രസിദ്ധ മഹാരാജാവുണ്ടായിരുന്നു)
കൃഷ്ണഃ – ഹും .. (ശരി)
യശോദാ- സീതാ ഇതി തസ്യ പത്നീ ആസീത് (അദ്ദേഹത്തിന്റെ ഭാര്യ സീത യായിരുന്നു)
കൃഷ്ണഃ- ഹും .. (ശരി)
യശോദാ – ഏകദാ തൗ പിതുഃ വാക്യപാലനായ പഞ്ചവടി തടേ വിഹരതഃ ആസ്താം. (ഒരിക്കല്‍ പിതാവിന്റെ വാക്ക് പാലിക്കാനായി പഞ്ചവടിയുടെ തീരത്ത് സഞ്ചരിക്കുമ്പോള്‍)
കൃഷ്ണഃ- ഹും ..തദാ കിം? (അപ്പോള്‍?)
യശോദാ – തദാ രാവണഃ താം സീതാം ആഹരത് (അപ്പോഴെ .. ആ രാക്ഷസന് രാവണന് സീതയെ അപഹരിച്ചു)
കൃഷ്ണഃ – ഹും .. ഹും .. സൗമിത്രേ! കുത്രാസ്തി ധനുഃ? സ്വീകരോതു. (എവിടെ? ലക്ഷ്മണ? വില്ലെവിടെ? വില്ലെവിടെ? …! )
ഭവതഃ ഏതത് ഗിരഃ അസ്മാന് രക്ഷതു. (കൃഷ്ണന് ഉറങ്ങാന്‍ യശോദ കഥ പറയുമ്പോള്‍ അര്ധമയക്കത്തിലുള്ള ഭഗവാന്റെ ഈ വാക്കുകള്‍ നമ്മെ രക്ഷിക്കട്ടെ എന്ന് കവി പറയുന്നു)
ശ്ലോകം
രാമോ നാമ ബഭൂവ ഹും തദബലാ
സീതേതി ഹും തൗ പിതുര്‍-
വ്വാചാ പഞ്ചവടീതടേ വിഹരതസ്താ-
മാഹരദ്രാവണഃ
നിദ്രാര്‍ത്ഥം ജനനീ കഥാമിതി ഹരേഃ
ഹുങ്കാരതഃ ശൃണ്വതഃ
സൗമിത്രേ ക്വ ധനുര്ദ്ധനുര്ധനുരിതി
വ്യഗ്രാ ഗിരഃ പാതുഃ നഃ
(ശ്രീകൃഷ്ണകര്‍ണാമൃതം ശ്ലോകം. ദ്വി. ആശ്വാസം 71)
പ്രതികരിക്കാൻ ഇവിടെ എഴുതുക: