മണ്ണുത്തി: കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായ് ആരാധാനാലയങ്ങള്‍ അടച്ചിടണമെന്ന കേന്ദ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ പള്ളി വൈദികനും സ്ത്രീകളും അടക്കമുള്ള 9 പേര്‍ക്കെതിരെ മണ്ണുത്തി പോലിസ് കേസെടുത്തു.
പറവട്ടാനിയക്കടുത്ത് ഫാരോണ്‍ ഫെല്ലോഷിപ്പ് പള്ളി വികാരിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ പ്രാര്‍ത്ഥനയിലാണ് പരിസരവാസികളായ വൃദ്ധരടക്കം പങ്കെടുത്തത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണ്ണുത്തി സി.ഐയുടെ നേതൃത്വത്തില്‍ പോലിസ് എത്തി നിയമനടപടി സ്വീകരിക്കയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: