പന്തീരാങ്കാവ്: സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയ യുവാവിനെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടൂളി പറയഞ്ചേരി മേലെമനിയോത്ത് നന്ദു (27)നെയാണ് പാലാഴി ജങ്ഷന് സമീപം കഴിഞ്ഞദിവസം പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്.
ബ്ലാക്ക്മാന് എന്ന പേരില്‍ നാട്ടുകാരില്‍ ഭീതിയുണര്‍ത്തിയത് ഇയാളാണോയെന്നാണ് അന്വേഷിക്കുന്നത്. ഇയാളെ പിന്നീട് നോട്ടീസ് നല്കി പോലീസ് വിട്ടയച്ചു. സംശയാസ്പദമായ എല്ലാ കാരണങ്ങളും ഉണ്ടായിട്ടും ഉന്നത സ്വാധീനം മൂലമാണ് പോലീസ് വിട്ടയച്ചതെന്നാണ് ആരോപണം. യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ‘ബ്ലാക്ക്മാന്’ വസ്ത്രങ്ങള്‍ കണ്ടെത്തി.
ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്. ഇയാള്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാറുള്ളതായി പോലീസ് പറഞ്ഞു. മുറി പരിശോധിച്ചപ്പോള്‍ മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: