തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ബിജെപിപ്രവര്‍ത്തകര്‍ സജീവമായി രംഗത്ത്. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായാണ് കൊറോണാക്കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തിപ്പെടാത്തയിടങ്ങളിലും സഹായ ഹസ്തവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തുന്നു. വലിയ സ്വീകാര്യതയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനമാകെ ശനിയാഴ്ച വരെ 8.57 ലക്ഷം നമോ കിറ്റുകളാണ് ബിജെപി ദുരിതം അനുഭവിക്കുന്നവരുടെ വീടുകളില്‍ എത്തിച്ചത്. ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, മസാല പൊടികള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ് നമോ കിറ്റുകളായി നല്‍കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.
ഇക്കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്താകെ 3.25 ലക്ഷം ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ബിജെപിക്കായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ലോക്ഡൗണ്‍ കാലത്ത് ഒരാള്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്നത് ബിജെപിയാണ്.
ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ 1.12 ലക്ഷം മാസ്കുകളാണ് ബിജെപി വിതരണം ചെയ്തത്. കൈയുറകള്‍, സാനിറ്റൈസറുകള്‍ എന്നിവയും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നല്കി. കൊറോണക്കാലത്ത് നിസ്വാര്‍ത്ഥ സേവനം നടത്തി വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് സുരക്ഷാ സാമഗ്രികള്‍ നല്‍കിയത്. പൊരിവെയില് വകവെക്കാതെ റോഡില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതള പാനീയങ്ങളും ഭക്ഷണവും എത്തിച്ച് നല്കി.
കൊറോണ പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ബിജെപി സംവിധാനമൊരുക്കിയിട്ടുണ്ട്. വീഡിയൊ കോണ്‍ഫറന്‍സ് വഴി അതാത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതും നിര്‍ദേശം നല്കുന്നതുമെല്ലാം ബിജെപി സംസ്ഥാന കാര്യാലയത്തിലെ ഈ സംവിധാനം വഴിയാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ടാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: