കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ കൂടി കോവിഡ് 19 രോഗമുക്തനായി. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഏഴ് പേര് രോഗമുക്തരായി. ആറ് പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്. രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
ജില്ലയില്‍ പുതുതായി 20 പേര് കൂടി ഇന്നലെ നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ആകെ 17,407 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 17 പേര് ഉള്‍പ്പെടെ 34 പേര് ആണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മൂന്ന് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 17 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 507 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 491 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 474 എണ്ണം നെഗറ്റീവ് ആണ്. 16 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ ആശുപത്രി സൂപ്രണ്ടുമാരുമായി നിലവിലുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: