കാസര്‍കോട്: ജില്ലയില്‍ പുതുതായി ആറ് പേര്‍ക്ക് കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 138 ആയി. ഇന്നലെ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ 52, 44 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശികള്‍, 34 വയസുള്ള ഉദുമ സ്വദേശി, 30 വയസുള്ള മുളിയാര്‍ സ്വദേശി 34, 15 വയസുള്ള ബദിയടുക്ക സ്വദേശികള്‍. ഇതില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
മൂന്ന് പേര് വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളും ആണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്.
ജില്ലയില്‍ 10563 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വീടുകളില്‍ 10368 പേരും, ആശുപത്രികളില്‍ 195 പേരുമാണ് നീരിക്ഷണത്തിലുള്ളത്. ഇതുവരെ 1384 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇന്നലെ 42 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ 1001 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 383 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതിയതായി 35 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: