ഹരിപ്പാട്: വാറ്റുചാരായം വില്പന നടത്തിയ കോണ്‍ഗ്രസ് നേതാവടക്കം നാലുപേരെ എക്സൈസും പോലീസും ചേര്‍ന്ന് പിടികൂടി. കോണ്‍ഗ്രസ് ഹരിപ്പാട് മണ്ഡലം എക്സിക്യൂട്ടീവ് അംഗം കരുവാറ്റ ഷാജി മന്‍സിലില്‍ മുഹമ്മദ് സനല്‍ (36), ഇയാളുടെ സഹായി കരുവാറ്റ പുതുക്കാട്ടില്‍ ഗിരീഷ് (22) എന്നിവരാണ് ഇന്നലെ രാവിലെ കരുവാറ്റ ടിബി ജങ് ന്സമീപം വെച്ച് കുപ്പിയില്‍ നിറച്ച ചാരായം വില്‍ക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലായത്. ഗിരീഷ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട് കയറി അക്രമിച്ച കേസില്‍ പ്രതിയാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവരുടെ ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സമാനമായ സംഭവമാണ് തക്കുന്നപ്പുഴയില് നടന്നത് വാഹന പരിശോധനയ്ക്കിടെയില്‍ തൃക്കുന്നപ്പുഴ പോലീസ് കോണ്‍ഗ്രസ്സിന്റെ ബൂത്ത് പ്രസിഡന്റ് അടക്കം രണ്ടുപേരെ ചാരായവ് മായി പിടികൂടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ബുത്ത് പ്രസിഡന്റായ മഹാദേവി കാട് പുല്ലുകാട്ടില്‍ ബെന്‍സി ലാല്‍ (40), കുടംതറത്തെക്കതില് സുനീഷ് (36) എന്നിവരെയാണ് കന്നാസിലും കുപ്പിയിലും നിറച്ച മൂന്ന് ലിറ്റര്‍ ചാരായവുമായി പോലീസ് പിടികൂടിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കൈതച്ചിറയില്‍ രാജേഷ് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: