കൊട്ടാരക്കര: നിയമപരമായ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടി നിസകരിക്കാന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍. നിലമേല്‍ കൈതോട്, വലിയവഴി, സലീന മന്‍സിലില്‍ അബ്ദുള്‍റഹിം മൗലവി(54)യുടെ വീട്ടില്‍ കൂട്ട ജുമാ നമസ്കാരം നടത്തിയതിനാണ് ഇവര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിലമേല്‍ കൈതോട്, വലിയവഴി, സലീന മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍ (20), മുഹമ്മദ് ഷെരീഫ് (23), നിലമേല്‍ കൈതോട്, വലിയവഴി, കടയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (20), നിലമേല്‍ കൈതോട്, വലിയവഴി, അല്അമീന് മന്‍സിലില്‍ സുലൈമാന്‍ (45), നിലമേല്‍ കൈതോട്, വലിയവഴി, കടയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (52) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം. ഐഎസ്എച്ച്ഒ സജുഎസ്. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: