കാസര്‍കോട്: ഇന്നലെ കാസര്‍കോട് ജില്ലയില്‍ പുതൂതായി എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 128 ആയി. ഇതില്‍ 33 വയസ്സുള്ള പുരുഷനും, 28 വയസ്സുള്ള സ്ത്രീയും, 24 വയസ്സുള്ള അമ്മയും, 2 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ നാലു പേരും കാസര്‍കോട് നഗരസഭയില്‍ ഉള്ളവരാണ്.
മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ 26 വയസ്സുള്ള 2 പേര്, 41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും, 34 വയസ്സുള്ള മധൂര്‍ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതര്‍. നാലുപേര്‍ ഗള്‍ഫില്‍ നിന്ന് വന്നവരാണ്. നാലുപേര്‍ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.10240 പേരാണ് നീരീക്ഷണത്തില്‍ ഉള്ളത്.
വീടുകളില്‍ 10063 പേരും ആശുപത്രികളില്‍ 177 പേരുമാണ് നീരീക്ഷണത്തിലുള്ളത്. പുതുതായി 37 പേരുടെ ഉള്‍പ്പെടെ 1214 സാമ്പിളുകള്‍ ആണ് പരിശോധനക്കയച്ചത്. 362 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 21 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: