ന്യോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ജൂണ്‍ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളും വേണ്ടെന്നുവെയ്ക്കാന്‍ യുവേഫ തീരുമാനിച്ചു. ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും യൂറോ 2020 യോഗ്യതാ പ്ലേ ഓഫും അടക്കമുള്ള മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് റദ്ദാക്കി .
എല്ലാ ദേശീയ ടീമുകളും തമ്മില്‍ ജൂണില്‍ കളിക്കേണ്ടിയിരുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മാറ്റി. . ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കോവിഡ്19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
യൂറോപ്പിലെ വിവിധ ലീഗുകളെല്ലാം കൊറോണ നിയന്ത്രണങ്ങള്‍ ജൂണിനുള്ളില്‍ നീക്കിയാല്‍ മാത്രം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും യുവേഫ തലവന്‍ അലക്സാണ്ടര്‍ സെഫെറിന് അറിയിച്ചു. കഴിഞ്ഞ ദിവസം 55 അസോസിയേഷനുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിതിഗതികള്‍ യുവേഫ വിലയിരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: