കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മാത്രം 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ല ആശങ്കയിലായിരിക്കുകയാണ്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 120 ആയി ഉയര്‍ന്നു. ഇന്നലെ കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുള്ളത് ചെമ്മനാട് സ്വദേശികളായ 18, 52,52, 72, 32 വയസുള്ള സ്ത്രീകളും11 വയസുള്ള ആണ്കുട്ടിയുംബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെണ്കുട്ടിയുംകാസര്കോട് മുന്‍സിപ്പല്‍ ഏരിയയില്‍ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും, 51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശികള്‍ക്കും ആണ്. ഇതില്‍ 2 പേര് ദുബായില്‍ നിന്നും വന്നവരും ബാക്കി 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധഉണ്ടായിരിക്കുന്നത്.
കൊവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് 8971 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 177 പേര് ആശുപത്രിയിലും 8794 പേര് വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 1109 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ 60 സാമ്പിളുകള്‍ അയച്ചു. ഇതില്‍ 371 പേരുടെ ഫലം ലഭിക്കാനുണ്ട്.
പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 1217 പേരുടെയും രണ്ടാം ഘട്ട സമ്പര്‍ക്കത്തിലുള്ള 280 പേരുടെയും സാമ്പളുകളാണ് ഇതുവരെ ശേഖരിച്ചത്. 629 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇന്നലെ മാത്രം പുതിയതായി 17 പേരെ കൂടി ഐലൊലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഏറ്റവുമധികം പ്രവാസികള്‍ കോവിഡ് രോഗബാധിതരായെത്തിയ ജില്ലയാണ് കാസര്‍കോട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കോവിഡ് കെയര്‍ സെന്റര്‍ ആക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: