കോഴിക്കോട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ 21,485 പേര് നിരീക്ഷണത്തില്‍. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ അവശേഷിക്കുന്നത്.
ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒന്‍പത് പേര് ഇന്നലെ പുതുതായി അഡ്മിറ്റായവരാണ്. ഇന്നലെ 11 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 254 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇന്നലെയും ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാര്‍, സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് 19 മായി ബന്ധപ്പെട്ട് സ്ഥാപനങ്ങളില്‍ സജ്ജമാക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: