കുവൈറ്റ് സിറ്റി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 23 ഇന്ത്യാക്കാരുള്‍പ്പെടെ 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒരു നേപ്പാളി സ്വദേശി, രണ്ട് ബംഗ്ലാദേശികളുമാണ് രോഗബാധയേറ്റ മറ്റുമൂന്നു പേര്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയി. പുതുതായി 7 പേര് കൂടി രോഗവിമുക്തരായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 80 ആയി എന്ന് കുവൈറ്റിലെ ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 20 പേര് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. രണ്ടു പേര് അടുത്തിടെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവരും. എന്നാല്‍, രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നാണെന്നു വ്യക്തമായിട്ടില്ല. ഇതോടൊപ്പം ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈത്ത് പൗരനും, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു ബംഗ്ലാദേശ് പൗരന്മാര്ക്കും ഒരു നേപ്പാള്‍ പൗരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 237 പേരാണ് കുവൈറ്റില്‍ ചികിത്സയിലുള്ളത്. ഇതില്‍ 14 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: