കാസര്‍കോട്: വാഹനങ്ങളില്‍ കുറേ ആളുകള്‍ ഒന്നിച്ച് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ മാത്രവും ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രവുമേ പോകാന്‍ അനുവദിക്കു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടാമായി പോകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി അത്തരം പ്രവണത കണ്ടാല്‍ അവര്‍ക്കെതിരെയും കര്‍ശന നിയമനടപടിയെടുക്കുമെന്നും ഐജി അറിയിച്ചു. കോഴിക്കോട് സോണല്‍ ഐജി അശോക് യാദവ്,ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ടെലികമ്മ്യൂണിക്കേഷന്‍ എസ് പി ഡി.ശില്പ എന്നിവരും ഐജിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: