ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ തിക്തഫലങ്ങള്‍ വിശദീകരിച്ച് യുവന്റസ് താരം പൗലോ ഡിബാല. ചില സമയങ്ങളിലൊക്കെ ശ്വാസമെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയെന്ന്് ഡിബാല പറഞ്ഞു. അര്‍ജന്റീനിയന്‍ താരമായ ഡിബാലയ്ക്ക്് കഴിഞ്ഞയാഴ്ചയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് രോഗം തന്നെ തളര്‍ത്തി. അഞ്ചു മിനിറ്റ് നടന്നുകഴിഞ്ഞാല്‍ പിന്നെ ഒരടി മുന്നോട്ട നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ശക്തമായ ശ്വാസം മുട്ടല്‍ മൂലം കഷ്ടപ്പെട്ടു. മസിലുകള്‍ വേദനിക്കുന്നതായും ശരീരത്തിന് ഭാരം കൂടിയതായും തോന്നി. ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ല. ചെറിയതോതില്‍ പിശീലനം നടത്താനും കഴിയും. തന്റെ കാമുകി ഒറിയാനയും കൊറോണ ബാധയില്‍ നിന്ന് രക്ഷപ്പെട്ടുവരുകയാണെന്ന് ഡിബാല പറഞ്ഞു.
തനിക്കും കാമുകിക്കും കൊറോണ ബാധിച്ചതായി ഡിബാലയാണ് കഴിഞ്ഞഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. കൊറോണ വൈറസ് ബാധിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഇരുപത്തിയാറുകാരനായ ഡിബാല. ഡാനിലി രുഗാനി, ബ്ലെയ്സി മാറ്റിയൂഡി എന്നിവരാണ് കൊറോണ ബാധിച്ച മറ്റ് യുവന്റസ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: