കാസര്‍കോട്: കൊറോണ രോധബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരുന്നതിനാല്‍ കാസര്‍കോടിന് ഇന്ന് നിര്‍ണായക ദിനം. ഇന്നലെ വന്ന 77 പരിശോധന ഫലങ്ങള്‍ നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ല. വൈറസിന്റെ സമൂഹവ്യാപനം സംഭവിച്ചിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാ ഫലാത്തില്‍ നിന്നു വ്യക്തമാവും.
കൂടുതല്‍ പേര് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്നത്. 44 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു പറഞ്ഞു.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ആള് മാത്രമാണ് നാലു ടെസ്റ്റിലും നെഗറ്റീവ് ആയി പൂര്‍ണമായും രോഗമുക്തി നേടിയതെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചു. സന്നദ്ധ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുമതി ഇല്ലാതെ നടത്തരുതെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: