കാസര്‍കോട്: കൊറോണ വൈറസ് പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലപൂര്ണമായും അടച്ചുപൂട്ടി. ഇന്നലെ തന്നെ ജില്ലാ അതിര്‍ത്തികളെല്ലാം അടച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലെ കളക്ടര്‍മാരുടെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തി കടന്നു പോകുന്ന റോഡുകള്‍ പൂര്‍ണമായും അടച്ചിട്ടു. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.
അനാവശ്യമായി റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ജില്ലയിലെ അവശ്യസാധന കടകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം, അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തിയവരുടെ തിരക്ക് പോലീസ് നിയന്ത്രിച്ചു. ഒരു കാരണവശാലും ആളുകള്‍ കൂട്ടംചേരാന് പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെ കുറിച്ച് അധികൃതര്‍ ആലോചിക്കുകയാണ്.നിരോധനാജ്ഞ ലംഘിച്ച് കട തുറന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ഓട്ടോറിക്ഷകളും പിടികൂടി.
രാവിലെ എട്ടു മണിയോടെ കട തുറന്നതിന് ബല്ലാ കടപ്പുറത്തെ എം.കെ. സ്റ്റോര്‍ ഉടമ, അലാമിപള്ളി ലിസ ഫ്രൂട്ട്സ് കട ഉടമ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമയപരിധിക്ക് മുമ്പ് നഗരത്തില്‍ ഓടിയ അഞ്ച് ഓട്ടോകള്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: