തിരുവനന്തപുരം: അരക്കിലോ അരിവാങ്ങാന്‍ രക്ഷിതാക്കളോട് സ്കൂളില്‍ എത്താന്‍ വിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്ക് നഷ്ടമായ 15 ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള അരി രക്ഷിതാക്കള്‍ക്ക് നല്‍കാനാണിത്.
കൊറോണക്കാലത്ത് പ്രതിരോധം എന്ന നിലയ്ക്ക് വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയത്. ‘അരക്കിലോ’ അരിവാങ്ങാന്‍ സ്കൂളിലെത്തുക എന്നത് പ്രയോഗികമല്ലാത്ത നടപടിയെന്നാണ് രക്ഷിതാക്കളുടെ പരാതി.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പും ഭരണകൂടവും നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസവകുപ്പ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ യാത്രചെയ്യിക്കാനും കൂട്ടം കൂടാനും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. ദൂരെ താമസിക്കുന്നവര്‍ ഒരു ദിവസത്തെ ജോലി കളഞ്ഞു വേണം അരിവാങ്ങാന്‍ എത്താന്‍.
പ്രീപ്രൈമറിക്കു പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഒരു ദിവസം 30 ഗ്രാം അരിയെന്നാണ് കണക്ക്. എല്‍പി വിദ്യാര്‍ഥിക്ക് 100 ഗ്രാം, യുപി, എട്ടാം ക്ലാസ് 150 ഗ്രാം. എന്നിങ്ങനെയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന അരി. ഒരു പ്രീപ്രൈമറി വിദ്യാര്‍ഥിക്ക് 15 ദിവസത്തെ അരി എന്ന കണക്കിന് നല്കിയാല് അരകിലോയില്‍ താഴെ മാത്രമെ ലഭിക്കൂ. എല്പിവിദ്യാര്ഥിക്ക് ഒന്നര കിലോയില്‍ താഴെയും യുപിക്ക് മൂന്നു കിലോയില്‍ താഴെയും.അരി വാങ്ങാന്‍ എത്തുന്നവര്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: