പാഠം 17
മാതുഃ പുത്രയോഃ ച ഏകം സംഭാഷണം
(അമ്മയും മകനും തമ്മിലുള്ള സംഭാഷണം)
മാതാ: രമേശ, ഭവാന് കിം കരോതി? (രമേശന്, എന്തെടുക്കുന്നു)
രമേശ: അഹം പാഠം പഠാമി അംബ .
(ഞാന്‍ പാഠം പഠിക്കുന്നു അമ്മേ)
മാതാ: പുത്ര, ആപണം ഗത്വാ ലവണം, ശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനേ, കടയില്‍ പോയി ഉപ്പും, പഞ്ചസാരയും, ശര്‍ക്കരയും, എണ്ണയും വാങ്ങി വരൂ )
രമേശ: അംബ, കൃപയാ ഭഗനീം വദതു (അമ്മേ, ചേച്ചിയോട് പറയമ്മേ.)
മാതാ: സാ അവകരാന്‍ ക്ഷിപ്ത്വാ വസ്ത്രാണി ക്ഷാളയതി. പുനഃ ലതാഃ സിഞ്ചതി. അന്യാനി ബഹൂനി കാര്യാണി സന്തി (അവള് വെയ്സ്റ്റ് കളഞ്ഞ് വന്ന് തുണി അലക്കുകയാണ്. ഇനി ചെടി നനയ്ക്കണം പിന്നെയും പലപണികളുണ്ട്.)
രമേശ: മമാപി പഠിതും ബഹു അസ്തി (എനിക്കും പഠിക്കാന്‍ കുറെയുണ്ട്)
മാതാ: കൃപയാ ശീഘ്രം ആപണം ഗത്വാ ആഗച്ഛതു (ഒന്ന് പെട്ടെന്ന് പോയി വാടാ)
രമേശ: അസ്തു. ധനം സ്യൂതം ച ദദാതു (ശരി പൈസയും സഞ്ചിയും തരൂ)
സുഭാഷിതം
വിനാ വേദം വിനാ ഗീതാം
വിനാ രാമായണീം കഥാം?
വിനാ കവിം കാളിദാസം
ഭാരതം ഭാരതം നഹി
(നാലു വേദങ്ങളും ഭഗവത് ഗീതയും ,രാമായണവും ,കാളിദാസ കവിയും ഇല്ലാതെ നമ്മുടെ രാജ്യമായ ഭാരതം ഭാരതമാവില്ല. ഇവയെല്ലാമാണ് ഭാരതത്തിന്റെ കീര്‍ത്തി ഉയര്‍ത്തുന്നത് .സ്വദേശത്തും വിദേശത്തും ഭാരതത്തെ അറിയുന്നതിന്റെ ആധാരശിലകള്‍ വേദങ്ങളും ഗീതയുള്പ്പെടുന്ന മഹാഭാരതവും കവി കാളിദാസനും ആണ് .)
അച്യുതാഷ്ടകത്തിലെ രണ്ടു ശ്ലോകങ്ങള്‍ ഇവിടെ കൊടുക്കാം ഉറക്കെ ചൊല്ലി നോക്കുക.അര്‍ത്ഥം മനസ്സിലാക്കുക. വ്യാകരണപരമായ പ്രത്യേകത പിന്നീട് പറഞ്ഞു തരാം .
1.അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാ വല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ
2. അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ
(അച്യുതാഷ്ടകത്തിലെ മറ്റു ശ്ലോകങ്ങളും ചൊല്ലി നോക്കുക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: