കൊച്ചി: കോവിഡ് 19 രോഗബാധയുമായി ബ്രിട്ടണ് സ്വദേശി യാത്ര ചെയ്യാനെത്തിയതിനെ തുടര്‍ന്ന് പുറപ്പെടാന്‍ അനുവദിക്കാതിരുന്ന വിമാനം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു. രാവില 9.20ന് പുറപ്പെടേണ്ടിയിരുന്ന നെടുമ്പാശ്ശേരി ദുബായ് വിമാനത്തിലെ യാത്രക്കാരില്‍ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടണ് സ്വദേശിയും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചറിക്കിയത്.
അവശേഷിക്കുന്ന യാത്രക്കാരെ കൊണ്ട് പോകാന്‍ വിമാന കമ്പനി സന്നദ്ധത അറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ടും ബ്രിട്ടണ് സ്വദേശി പോയ വഴികളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് വിമാനം പുറപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പരിശോധിച്ചുറപ്പിച്ച ശേഷം ബ്രിട്ടണ് സ്വദേശിയേയും അയാള്‍ ഉള്പ്പെട്ടസംഘത്തേയും ഒഴിവാക്കിയാണ് യാത്ര തിരിച്ചത്.
എന്നാല്‍ ഒരു യാത്രക്കാരന് മാത്രം യാത്ര ചെയ്യുന്നതില്‍ നിന്ന് സ്വമേധയാ ഒഴിവായി. വിമാനത്താവളത്തിലെ ക്യൂവില്‍ രോഗബാധിതനായ ബ്രിട്ടീഷ് പൗരനൊപ്പം ക്യൂവില്‍ നിന്ന മലയാളിയാണ് യാത്ര റദ്ദാക്കിയത്. സ്വന്തം താല്പര്യപ്രകാരമാണ് യാത്ര റദ്ദാക്കുന്നതെന്ന് ഇയാള്‍ എഴുതി നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതാണ് യുകെ സ്വദേശി. അവിടെ വെച്ച് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍ സബ് കളക്ടര്‍ ഉള്‍പ്പടുന്ന സംഘം നേരിട്ടെത്തെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിനോദ സഞ്ചാര സംഘം ഹോട്ടല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് കടക്കുകയും കോച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്രവ പരിശോധനയില്‍ ബ്രിട്ടീഷ് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അധികൃതരെത്തി അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.
ജില്ലാ കളകടര്‍ എസ്. സുഹാസ്, മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗബാധിതനായ ആളോടൊപ്പമുള്ള 19 അംഗ സംഘത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ നിരീക്ഷിച്ചശേഷം മാത്രമേ പുറത്തുവിടൂ.
അതേസമയം ബ്രിട്ടണ് സ്വദേശിയേയും സംഘത്തേയും മൂന്നാറിലെ ഹോട്ടലില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്. സ്വകാര്യ ട്രവല്‍ ഏജന്റിന്റെ വാഹനത്തിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റ അടിസ്ഥാനത്തില്‍ മൂന്നാറിലെ മുഴുവന്‍ റിസോര്‍ട്ടുകളിലേയും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിങ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: