ആലപ്പുഴ : പൂച്ചാക്കലില്‍ നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറ് പേരെ ഇടിച്ചു തെറിപ്പിച്ച കെ.എല്‍ 32 ഡി 8268 നമ്പര്‍ കാറിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു .സംഭവസ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം നാട്ടുകാരില്‍ നിന്നും മറ്റും വിവരം ശേഖരിച്ചു.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ജോയിന്റ് ആര്‍ടിഒ ഡി.ജയരാജ് പറഞ്ഞു. കാറോടിച്ച അസാം സ്വദേശിക്ക് ലൈസന്‍സ് ഇല്ലായിരുന്നു. പൂച്ചാക്കല്‍ പള്ളിവെളി കവലയ്ക്ക് കിഴക്കുവശം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് പൂച്ചാക്കല്‍ ഇടവഴിക്കല്‍ മനോജും അസാം സ്വദേശിയായ അസ്ലം എന്നു വിളിക്കുന്ന ആനന്ദ് മുഡോയും സഞ്ചരിച്ച കാര്‍ പ്ളസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നാലു വിദ്യാര്‍ത്ഥിനികള്‍ അടക്കം ആറു പേരെ ഇടിച്ചുതെറിപ്പിച്ചത്.
ആര്‍ടിഒ രേഖകളില്‍ പൂച്ചാക്കല്‍ കാരവേലില്‍ അസറുദ്ദീന് മനാഫിന്റെ പേരിലാണ് കാര്‍.എന്നാല്‍ ഇയാള്‍ മാസങ്ങള്‍ക്കു മുമ്പേ കാര്‍ മറിച്ചു വിറ്റിരുന്നു. കാറില്‍ ഒഴിഞ്ഞ കുപ്പികളും ഗ്ലാസും പലഹാരങ്ങളും ചിതറി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: