കുവൈറ്റ് സിറ്റി – കുവൈത്തിൽ നാല് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അറുപത്തൊമ്പതായി. ഇവരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേ സമയം രണ്ട് പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എണ്ണൂറ്റി മുപ്പത്തൊന്ന് ആളുകളാണ് കുവൈത്തിൽ നിരീക്ഷണ കേന്ദ്രത്തിലുള്ളത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ തീയേറ്ററുകളും, ഹോട്ടൽ ബാൾ റൂമുകളും , വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.
കുവൈത്ത് അന്താരാഷ്ട്ര പ്രദര്‍ശന നഗരി വിദേശികളുടെ കൊറോണ പരിശോധനക്ക് സജ്ജമാക്കാനൊരുങ്ങുന്നതായി മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചു ആരോഗ്യ മന്ത്രാലയത്തിലെയും ധനമന്ത്രാലയത്തിലെയും ഉന്നത അധികാരികൾ തമ്മിൽ ധാരണയിലെത്തി. എല്ലാവിധ ആധുനിക സജ്ജീകരങ്ങളോടെയുള്ള കൊറോണ വൈറസ് പരിശോധന കേന്ദ്രമാണ് മുഷ്റഫിലെ പ്രദര്‍ശന നഗരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
രാജ്യത്ത് എത്തിയ വിദേശികൾ 72 മണിക്കൂറിനുള്ളിൽ കൊറോണ പരിശോധനക്ക് മെഡിക്കൽ സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്നുള്ള സർക്കാർ ഉത്തരവിന്റ പശ്ചാത്തലത്തിൽ സബ ആരോഗ്യ കേന്ദ്രത്തിലുണ്ടാകുന്ന തിരക്കിന് ഇത് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: