തിരുവനന്തപുരം: കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശന നിര്‍ദ്ദേശങ്ങളില്‍ ബിവറേജുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും മാത്രം യാതൊരു വിധത്തിലുള്ള നിയന്ത്രണവുമില്ല. വൈറസ് ബാധയെ തുടര്‍ന്ന് പൊതുയിടങ്ങളിലും ആരാധനാലയങ്ങളിലും വരെ കര്‍ശന നിര്‍ദ്ദേശങ്ങളിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബിവറേജുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും ഒരു നിയന്ത്രണവുമില്ലെന്നത് വിചിത്രമാണ്.
ജനങ്ങളുടെ ജീവന് വച്ച് പന്താടേണ്ടി വന്നാലും സംസ്ഥാനത്തിന് ലഭിക്കേണ്ട ഭീമമായ നികുതിയില്‍ നഷ്ടമുണ്ടാകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢ അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് സൂചന
ഇന്നലെ കൊവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടറുടെ നിര്‍ദേശം ഉണ്ടായിരുന്നു.
കൂടാതെ സ്കൂള്‍ വാര്‍ഷികങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ പരമവധി കുറയ്ക്കണം, മുസ്ലീംപള്ളികളില്‍ പൊതുയിടങ്ങളില്‍ ദേഹശുദ്ധി വരുത്തുന്നത് ഒഴിവാക്കണം, വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കണം മുതലായ കര്‍ശന നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: