കുവൈത്ത് സിറ്റി: കൊറോണ ഭീതി തുടരുന്നതിനിടെ കുവൈത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചത്തേക്ക് കൂടി അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിച്ചതിനെ തുടർന്ന് ഈ മാസം 1 മുതൽ 14 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു കൊണ്ടാണു അവധി വീണ്ടും നീട്ടിയിരിക്കുന്നത്. തീരുമാനം സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബാധകമാണ്. ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരുമ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ ഈ വർഷം കരിക്കുലം വെട്ടിക്കുറയ്ക്കുന്നതും പരീക്ഷയ്ക്ക് ശേഷമുള്ള അവധി കുറയ്ക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: