കുവൈറ്റ് സിറ്റി – കുവൈറ്റില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ കുവൈത്തി വനിതക്ക് പുറമേ അസര്‍ബൈജാനില്‍ നിന്നും വന്ന ഈജിപ്ത് സ്വദേശിയാണു വൈരസ് ബാധയേറ്റ രണ്ടാമത്തെയാള്‍. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. രാജ്യത്ത് ഇത് വരെ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരില്‍ മുഴുവന്‍ പേരും ഇറാനില്‍ നിന്നും എത്തിയ യാത്രക്കാരായിരുന്നു. ഇതിനു ശേഷം ആദ്യമായാണു ഇറാനില്‍ നിന്നല്ലാത്ത മറ്റൊരു രാജ്യത്ത് നിന്നും എത്തിയ ഒരാള്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: