മുംബൈ: ഓപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് വാച്ച് മാര്‍ച്ച് ആറിന് പുറത്തിറക്കും. വാച്ചിന്റെ രൂപവും പ്രധാന സവിശേഷതകളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാച്ച് വെയര്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഇസിജി അളക്കുന്നതിന് സ്മാര്‍ട്ട് വാച്ച് ഒരു സെന്‍സറിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത് ത്രിഡി ഗ്ലാസ് പാനലിലാണ് ഉറപ്പിച്ചിരിക്കുന്നതെന്ന് ആഗോള വൈസ് പ്രസിഡന്റും പ്രസിഡന്റുമായ ഓപ്പോയുടെ ബ്രയാന്‍ ഷെന്‍ സ്ഥിരീകരിച്ചു. വാച്ചിന്റെ വലതുവശത്ത് രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്കിയതിനാല് കാഴ്ചയിലും പ്രകടനത്തിലും ഈ വാച്ച് ആപ്പിള്‍ വാച്ചിനോട് സമാനമായി തോന്നുന്നു.
ചതുരാകൃതിയിലുള്ള വാച്ചിന് ഒരു വളഞ്ഞ എഡ്ജ് ‘ഫ്ലെക്സിബിള്‍’ ഡിസ്പ്ലേ നല്കിയിരിക്കുന്നു. വാച്ചിന്റെ വിലയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വാച്ചില്‍ ഒരു ഇസിജി അളക്കല്‍ ഉപകരണം ഘടിപ്പിക്കുന്നത് വില വര്‍ദ്ധിപ്പിക്കുമെന്നാണ് വിവരം. മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ ആയ ഫൈന്‍ഡ് എക്സ് 2 നൊപ്പമാണ് ഓപ്പോ വാച്ച് മാര്‍ച്ച് ആറിന് കമ്ബനി പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: