ശ്രീനഗര്‍: ഇന്ത്യയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പാക് ചാരസംഘടന ഐഎസ്ഐ പുതിയ ഭീകരസംഘടന രൂപീകരിച്ചു. പുല്‍വാമ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്തുകയാണ് ‘ഗസ്നവി ഫോഴ്സിന്റെ ലക്ഷ്യം. ജെയ്ഷെ മുഹമ്മദ്, ലഷ്ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്വാത് ഉള് ഹിന്ദ് തുടങ്ങിയ ഭീകരസംഘടനകളിലെ കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് ഗസ്നവി ഫോഴ്സ് രൂപീകരിച്ചത്. ജെയ്ഷെ മുഹമ്മദിനാണ് സംഘടനയുടെ ചുമതല.
സുരക്ഷാ സേനയാണ് പ്രധാന ലക്ഷ്യം. അതിര്‍ത്തി പോസ്റ്റുകളും സൈനിക വാഹന വ്യൂഹങ്ങളും സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാനാണ് ഇവര്‍ക്ക് ഐഎസ്ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ വിവരങ്ങളെത്തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സുരക്ഷാ ഏജന്‍സികളോട് ഏകോപനം മെച്ചപ്പെടുത്താനും ഏതു സമയത്തും ഭീകരാക്രമണം നേരിടാന്‍ ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് 27 ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം നല്‍കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭീകരസംഘടന രൂപീകരിച്ച വാര്‍ത്ത പുറത്തുവന്നത്.
ജനുവരി 26ന് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരരെ ജനുവരി ആദ്യം സൈന്യം വകവരുത്തിയിരുന്നു. വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും ചാവേറുകള്‍ അണിയുന്ന കുപ്പായങ്ങളും നൈട്രക് ആസിഡും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഗസ്നവി മുഹമ്മദ് ഗസ്നിയെന്ന ഏകാധിപതിയുടെ പേരില്‍ നിന്നാണ് ഗസ്നവിയെന്ന പേര് ഉണ്ടായത്. പാക് സൈന്യത്തിലും ഇതേ പേരിലുള്ള യൂണിറ്റുണ്ട്. കശ്മീരില്‍ കടന്നുകയറുകയായിരുന്നു ഇവരുടെ ലക്ഷ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: