കണ്ണൂര്‍: കേരളത്തിന്റെ കെ.എ. ഇന്ദ്രജ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 69 കിലോ വിഭാഗത്തിന്റെ ഫൈനലില്‍ കടന്നു. അതേസമയം മറ്റ് മലയാളി താരങ്ങളായ അനശ്വരയും അഞ്ജു സാബുവും സെമയില്‍ തോറ്റു. ഇവര്‍ക്ക്് വെങ്കലം ലഭിക്കും. ഉത്തര്‍പ്രദേശിന്റെ ഇംമ്രോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ ഫൈനലില്‍ കടന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ദ്രജ ഹരിയാനയുടെ നൂപുറിനെ നേരിടും.
81 കിലോ വിഭാഗം സെമിഫൈനലില്‍ കേരളത്തിന്റെ അനശ്വര ഹരിയാനയുടെ അനുപമയോട് തോറ്റു. 45 കിലോ വിഭാഗം സെമിയില്‍ ഓള് ഇന്ത്യ പോലീസിന്റെ കെ.ബീന ദേവിയാണ് കേരളത്തിന്റെ അഞ്ജു സാബുനിനെ തോല്‍പ്പിച്ചത്. 45 കിലോ വിഭാഗം ഫൈനലില്‍ കെ. ബീനാദേവി റെയില്‍വേയുടെ മോണിക്കയെ നേരിടും. 48 കിലോ വിഭാഗം ഫൈനലില്‍ റെയില്‍വേയുടെ ജ്യോതി ഹരിയാനയുടെ റീത്തു ഗ്രേവാളിനെ എതിരിടും.
51 കിലോ വിഭാഗത്തില്‍ ഓള് ഇന്ത്യാ പോലീസിന്റെ എം. മീനാകുമാരിദേവി റെയില്‍വേയുടെ മീനാക്ഷിയെയും 54 കിലോയില്‍ റെയില്‍വേയുടെ സോണിയ ഹരിയാനയുടെ സാക്ഷിയെയും നേരിടും. 57 കിലോയില്‍ ഹരിയാനയുടെ സാഷി ചോപ്ര റെയില്‍വേയുടെ പവിത്രയുമായും 60 കിലോ വിഭാഗത്തില്‍ റെയില്‍വേയുടെ പിലാവോ ബസുമതാരി അസ്സമിന്റെ അംഗുഷിത ബോറോയുമായും മത്സരിക്കും. 64 കിലോ വിഭാഗത്തില്‍ രാജസ്ഥാന്റെ ലളിത റെയില്‍വെയുടെ മീനാക്ഷിയുമായും 75 കിലോയില്‍ ഉത്തര്‍പ്രദേശിന്റെ ഷൈലി സിംഗ് റെയില്‍വേയുടെ ഭാഗ്യബതി കചാരിയയുമായും മത്സരിക്കും. 81 കിലോ വിഭാഗത്തില്‍ ഓള് ഇന്ത്യാ പോലീസിന്റെ കവിതാ ചഹല്‍ ഹരിയാനയുടെ അനുപമയെ നേരിടും. ഫൈനല്‍ മത്സരങ്ങള്‍ രണ്ട് മണിക്ക് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: