കണ്ണൂര്‍: ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനവും കേരളത്തിന്റെ മുന്നേറ്റം. 69 കിലോ വിഭാഗത്തില്‍ കെ.എ. ഇന്ദ്രജ, 51 കിലോ വിഭാഗത്തില്‍ നിസ്സി ലെയ്സി തമ്പി, 75 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജി, 57 കിലോ വിഭാഗത്തില്‍ ദിവ്യ ഗണേഷ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. കെ.എ. ഇന്ദ്രജ അസമിന്റെ ഗിത്മോണി ഗൊഗോയിയെയും ശീതള്‍ ഷാജി മഹാരാഷ്ട്രയുടെ റുടുജ ദേവ്കറിനെയും നിസ്സി ലെയ്സി തമ്പി തമിഴ്നാടിന്റെ വി.വിനോദിനിയെയും ദിവ്യ ഗണേഷ് തെലങ്കാനയുടെ ലക്ഷ്മി പ്രത്യൂഷ കോലയെയും പരാജയപ്പെടുത്തി.
51 കിലോ വിഭാഗത്തില്‍ സവിത (ചണ്ഡീഗഡ്), റിനാ കുമാരി (ബീഹാര്‍), തേജസ്വിനി ജിവ്രാഗ് (മഹാരാഷ്ട്ര), ഗായത്രി (ഉത്തരാഖണ്ഡ്), നാദിയ ജിഘാട്ട് (ജമ്മു കശ്മീര്‍), എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. 54 കിലോ വിഭാഗത്തില്‍ പ്രതീവ ജന (ബംഗാള്‍), സോനം പൂനിയ (രാജസ്ഥാന്), വിനാക്ഷി (ഹിമാചല്‍പ്രദേശ്), ജി പ്രതിഭ (തമിഴാനാട്) റിട്ടു (ചണ്ഡീഗഡ്), മന്ദീപ്കൗര് സന്ധു (പഞ്ചാബ്), റോഷ്നി സുബ്ബ (സിക്കിം), ഹേമദാനു (ഉത്തരാഖണ്ഡ്), ടാനു സോളങ്കി (മധ്യപ്രദേശ്), 57 കിലോ വിഭാഗത്തില്‍ റിങ്കി ശര്‍മ്മ (ഉത്തര്‍പ്രദേശ്), മഞ്ജു (ചണ്ഡീഗഡ്), കുമാരി അതിഥി (ബിഹാര്‍) എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു. 60 കിലോ വിഭാഗത്തില്‍ ആരാധനാ പട്ടേല്‍ (ഉത്തര്‍പ്രദേശ്), ഗജാല് മരിയ (കര്‍ണാടക), ആര്. പ്രിയദര്‍ശിനി (തമിഴ്നാട്) എന്നിവരും 64 കിലോ വിഭാഗത്തില്‍ ഭാഗ്യശ്രീ പുരോഹിത് (ഉത്തര്‍പ്രദേശ്), ഗഗന്‍ദീപ് കൗര്‍ (പഞ്ചാബ്) എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.
നാളെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. ആറിന് ക്വാര്‍ട്ടര്‍ മത്സരങ്ങളും ഏഴിന് സെമിയും എട്ടിന് ഫൈനല്‍ മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: