കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗാര്‍ഹികതൊഴിലാളികളുടെ അവകാശ ലംഘനം നടത്തുന്ന സ്പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ പെടുത്താന്‍ നീക്കം. നിലവില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ കരിമ്പട്ടിക സംവിധാനം ഫലപ്രദമായി നടന്നുവരുന്നുണ്ട്.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച് റിക്രൂട്ട്മെന്റ് വിലക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തുവരുന്നത്. അതേ സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. നിരവധി തവണ തൊഴിലാളികളില്‍നിന്ന് പരാതി ലഭിക്കുന്ന സ്പോണ്സര്മാരെയും റിക്രൂട്ട്മെന്റ് ഓഫീസുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്ട്മെന്റിന് അനുമതി നിഷേധിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.
ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്കാതിരിക്കാന്, പീഡനം തുടങ്ങി നിരവധി പരാതികളാണ് ലഭിക്കുന്നത്. നിരന്തരമായി ഗാര്‍ഹിക മേഖലയില്‍നിന്ന് വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്. ഒരു സ്പോൺസര്ക്കെതിരെ ഏഴും എട്ടും തവണ പരാതികള്‍ ലഭിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും തൊഴിലാളികളെ കുവൈത്തില്‍ കൊണ്ടുവരുന്നത് തടയാനാണ് കരിമ്പട്ടികയില്‍പ്പെടുത്താനുള്ള അധികൃതരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: