കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യന്‍ ഡെന്റിസ്റ്റ്സ് അലൈന്‍സ് കുവൈറ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മേഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് ആളുകള്‍ക്ക് പ്രയോജനമായി.
മംഗഫ് അല്‍ നജാത്ത് സ്കൂളില്‍ വെച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ഗൈനക്കോളജി, റേഡിയോളജി, ഇഎന്‍ടി, കാര്‍ഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓര്‍ത്തോ, ജനറല്‍ ഫിസിഷ്യന്‍, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്, നേത്ര വിഭാഗം, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതിലധികം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ഫഹാഹീല്‍ ഷിഫ അല്‍ ജസീറ ആശുപത്രിയുടേയും, അല്‍-അമല്‍ ഒപ്ടികല്സിന്റേയും, കെഒസി ആശുപത്രി റേഡിയോളജി വിഭാഗത്തിലെയും കൂടാതെ കലയുടെ നാലു മേഖലകളില്‍ നിന്നുമുള്ള അംഗങ്ങളായ പാരാമെഡിക്കല്‍ ജീവനക്കാരുടെയും പിന്തുണയോടു കൂടിയാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച മെഡിക്കല്‍ ക്യാമ്പിന്റെ സേവനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആയിരത്തോളം ആളുകള്‍ പ്രയോജനപ്പെടുത്തി.
കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഐഡിഎഫ് പ്രസിഡന്റ് ഡോ: സുരേന്ദ്ര നായക് നിര്‍വ്വഹിച്ചു. ഐഡിഎഫ് ജനറല്‍ സെക്രട്ടറി ഡോ:മോഹന്‍ റാം, വൈസ് പ്രസിഡന്റ് ഡോ:മധു ഗുപ്ത, വെല്‍ഫെയര്‍ സെക്രട്ടറി ഡോ: സണ്ണി ജോസഫ്, ഡോ: സുഷോവന്‍ നായര്‍, ഐഡാക് പ്രതിനിധി ഡോ: പ്രതാപ് ഉണ്ണിത്താന്, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത്ത് കുമാര്‍ എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്യാമ്പുമായി സഹകരിച്ച ഐഡിഎഫ്, ഐഡാക്, ഷിഫ അല്‍-ജസീറ ക്ലിനിക്, അമല്‍ ഒപ്ടിക്കല്‍സ് എന്നിവര്‍ക്കുള്ള കലയുടെ സ്നേഹോപഹാരം ചടങ്ങില്‍ വെച്ച് കൈമാറി. കല കുവൈറ്റ് സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിന് മെഡിക്കല്‍ ക്യാമ്പ് സ്വാഗത സംഘം ചെയര്മാന് പിബി സുരേഷ് നന്ദി രേഖപ്പെടുത്തി.
പിബി സുരേഷ് ചെയര്‍മാനും ജിജൊ ഡൊമിനിക് കണ്‍വീനറുമായുള്ള വിപുലമായ സ്വാഗതസംഘം കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പിന്റെ ഭാഗമായി നൂറിലധികം പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും വോളണ്ടിയര്‍മാരുടേയും സേവനം ലഭ്യമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: