ചിക്കാഗോ; ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂ ജേഴ്സിയില്‍ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മധ്യമേഖലാ ഹിന്ദു സംഗമം ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ചിക്കാഗോ ഗീതാമണ്ഡലം തറവാട്ടില്‍ സംഘടിപ്പിച്ചു.
ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഡോ. രേഖാ മേനോന്, വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹന്‍, ട്രഷറര്‍ വിനോദ് കെ ആര് കെ, കമ്മിറ്റി അംഗങ്ങളായ ആനന്ദ് പ്രഭാകര്ൃ, ബൈജു എസ് മേനോന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
ഡോ. രേഖാ മേനോന്റെ അധ്യക്ഷതയില്‍ സമ്മേളനവും രജിസ്ട്രേഷന് കിക്ക് ഓഫും നടന്നു. 26 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ പ്രസിഡന്റിന്് കൈമാറി.. ലഭിച്ച അനുകൂല പ്രതികരണങ്ങള്‍, കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത്
അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണെന്ന്് ഡോ. രേഖാ മേനോന് പറഞ്ഞു. ജഗദ് ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ അഭിഷ്ടത്താലും അനുഗ്രഹത്താലും പ്രവര്‍ത്തിക്കുന്ന നമ്മുടെ സംഘടനയുടെ , പ്രധാന കര്‍മ്മം സ്വാമിജി വിഭാവനം ചെയ്യ്ത സനാതന ധര്‍മ്മ പ്രചാരണവും ആണെന്നും കെ എച് എന്‍ എ യുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ രേഖാ മേനോന് അഭിപ്രായപ്പെട്ടു.
ഹൈന്ദവ ശാക്തീകരണം അനിവാര്യമായ സമയമാണെന്ന്്് വൈസ് പ്രസിഡണ്ട് ജയ് ചന്ദ്രന് അഭിപ്രായപ്പെട്ടു .കാവിനിറവും വേദമ്രന്തങ്ങളുമടക്കം ഹൈന്ദവ സ്വത്വവും ബിംബങ്ങളും അപമാനിക്കപ്പെടുന്നു. ‘മതനിരപേക്ഷത’ എന്ന വാക്കിന് ‘ഹിന്ദു വിരോധം’ എന്നനിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഹിന്ദുവിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഈ കാലത്ത് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സംസ്കാരവും പൈതൃകവും കാത്ത് രക്ഷിക്കുവാന്‍ എല്ലാ ഹൈന്ദവരും ഒന്നിക്കണം. ന്യൂ ജേഴ്സി കണ്വെന്ഷന് വന്‍ വിജയമാക്കുവാന്‍ അണിചേരണം. ജയ് ചന്ദ്രന് പറഞ്ഞു.
മുന്‍ കാലങ്ങളെ പോലെ ആധ്യാത്മിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതിനൊപ്പം, അപമാനവും അവഗണനയും അവകാശനിഷേധവും കൊണ്ട് വലയുന്ന കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കുക എന്നതുംപ്രധാന ലക്ഷ്യം ആണെന്ന് ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന് അറിയിച്ചു .
കെ എച്ച് എന്‍ എ പൊലൊരു ഹൈന്ദവ സംഘടന ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ ന്യൂ ജേഴ്സി കണ്‍വന്‍ഷനു ആവശ്യമെണെന്ന്് ട്രഷറര്‍ വിനോദ് കെ ആര് കെ പറഞ്ഞു. ഓര്‍മ്മിപ്പിച്ചു. ഹൈന്ദവ സമാജത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഉജ്ജലവും പ്രൗഢവുമായ തലമുറയെ വാര്‍ത്തെടുക്കുവാനുമുള്ള കെ എച്ച് എന്‍ എ യുടെ പുതിയ പദ്ധതികള്‍ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ആനന്ദ് പ്രഭാകര്‍ ഊന്നി പറഞ്ഞു .ഒരു ജന്മത്തില് പഠിച്ചാലൂം അറിഞ്ഞാലും തീരാത്ത ഒരു മഹാ സമുദ്രമാണ് സനാതന ധര്‍മ്മം. ഈ ഒരു സംസകാരത്തില്‍ പിറന്ന നമ്മുടെ ഓരോരുത്തരുത്തരുടേയും ധര്‍മ്മമാണ് ഈ പൈതൃകം സംരക്ഷിക്കുക എന്നുള്ളത്. അതിനാല്‍ തന്നെ സനാതന ധര്‍മ്മത്തിന്റെ പരിപാലനവും പ്രചാരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെ ച്ച് എന്‍ എയുടെ കരങ്ങള്‍ക്ക് ശക്തി പകരുക എന്ന കര്‍മ്മത്തിന്റെ ഭാഗമായി എല്ലാ കുടുംബാംഗങ്ങളും ന്യൂ ജേഴ്സി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, അതുപോലെ കെ എച്ച് എന്‍ എ മധ്യമേഖലയുടെ ശുഭാരംഭം വന്‍ വിജയമാക്കുവാന്‍ സഹായിച്ച കെ എച്ച് എന്‍ എ, ഗീതാമണ്ഡലം കുടുംബാംഗങ്ങള്‍ക്ക് ബൈജു മേനോന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: