ന്യൂയോര്‍ക്ക്: അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ വാട്സ്ആപ്പ് പരിഷ്കരിച്ചു. സന്ദേശം ലഭിച്ച ഫോണില്‍ ഡിലീറ്റ് റിക്വസ്റ്റ് സ്വീകരിക്കാനുള്ള സമയപരിധി 13 മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍ഡുമായി ദീര്‍ഘിപ്പിച്ചു. എന്നാല്‍ സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി നിലവിലുള്ള ഒരുമണിക്കൂറും എട്ടു മിനിറ്റും 16 സെക്കന്‍ഡും തന്നെയായി തുടരും.
‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍ അപേക്ഷ സ്വീകര്‍ത്താവിന്റെ ഫോണില്‍ ലഭിച്ചാല്‍ മാത്രമേ ആ സന്ദേശം അപ്രത്യക്ഷമാവുകയുള്ളൂ. നിലവില്‍ സന്ദേശം ലഭിച്ച ഫോണില്‍ ഡിലീറ്റ് റിക്വസ്റ്റ് അംഗീകരിക്കുന്നതിനുള്ള സമയം ഒരു മണിക്കൂറും എട്ടു മിനിറ്റും 16 സെക്കന്‍ഡാണ്.
ഇതാണ് 13 മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍ഡായി വര്‍ധിപ്പിച്ചത്. ഈ സമയ പരിധിക്കുള്ളില്‍ എപ്പോഴെങ്കിലും ഫോണ്‍ പ്രവര്‍ത്തനക്ഷമമായാല്‍ സന്ദേശം നീക്കം ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: