ന്യൂദല്‍ഹി : പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായ ഹസ്തവുമായി ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നിന്നും ആല്‍കോണ്‍ പബ്ലിക് സ്കൂള്‍. വിദ്യാര്‍ത്ഥികളും ടീച്ചര്‍മാരും ജീവനക്കാരുമുള്‍പ്പെടെ ഉള്ളവര്‍ സമാഹരിച്ച ബിസ്ക്കറ്റ്, മരുന്നുകള്‍, സോപ്പ്, പേസ്റ്റ്, ബ്രഷ്, അരി, ചിപ്സ്, ധാന്യങ്ങള്‍,എണ്ണ, ഗോതമ്പു പൊടി, തുണികള്‍, ബെഡ് ഷീറ്റുകള്‍, ബുക്കുകള്‍, കുടി വെള്ളം, സ്ത്രീകള്‍ക്കുള്ള തുണികള്‍ എന്നിവ കേരള സമാജം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ട്രാവന്‍കൂര്‍ ഹൗസ് മുഖാന്തിരം നാട്ടിലേക്ക് അയച്ചു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ധര്‍മേന്ദ്ര ഗോയല്‍, വൈസ് പ്രിന്‍സിപ്പാള്‍ വേണി ഭരദ്വാജ്, ടീച്ചര്‍മാരായ റീനാ ഗുപ്ത, മീനാക്ഷി സിംഗ് ദിയോ, ബിന്ദു, ശാലിനി സമാദിയ, അര്‍ച്ചന ത്രിശാല്, ശശികല മനോജ് എന്നിവരും കേരളം സമാജം വൈസ് പ്രസിഡണ്ട് സി.കെ. അനന്ത നാരായണന്, സെക്രട്ടറി എന്‍.എസ്. ബാബു, ജോയിന്റ് സെക്രട്ടറി രാജി വാര്യര്‍, ട്രെഷറര്‍ കെ.ആര്. രാമചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: