മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയെ കൂടാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ എസ്പനോയല്‍ അട്ടിമറിച്ചു. ലാലിഗയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ റയലിനെ തകര്‍ത്തത്. അവസാന നിമിഷങ്ങളില്‍ ജെറാര്‍ഡ് മൊറേനോയാണ് ഗോള്‍ നേടിയത്. പതിനൊന്ന് വര്‍ഷത്തിനുശേഷം റയലിനെയിരെ എസ്പനോയലിന്റെ ആദ്യ വിജയമാണിത്.
ഈ സീസണില്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ അഞ്ചാം തോല്‍വിയാണിത്. ഈ തോല്‍വിയോടെ റയല്‍ മാഡ്രിഡ്, പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയെക്കാള്‍ പതിനാല് പോയിന്റ് പിന്നിലായി. റയല്‍ മാഡ്രിഡ് 26 മത്സരങ്ങളില്‍ 51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മുന്നില്‍ നില്ക്കുന്ന ബാഴ്സലോണയ്ക്ക് 25 മത്സരങ്ങളില്‍ 65 പോയിന്റുണ്ട്.
മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് എസ്പനോയല്‍ റയലിനെ ഞെട്ടിച്ച് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ജെറാര്‍ഡാണ് റയലിന്റെ വലകുലുക്കിയത്. ലാലിഗയില്‍ റയല്‍ മാഡ്രിഡ് നേരത്തെ റയല്‍ ബെറ്റിസ്, ജിറോണ, ബാര്‍ക്ക, വിയ്യാറയല്‍ ടീമുകളോട് തോറ്റു.
പാരീസ് സെന്റ് ജര്മയിന്സിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം മുന്നില്‍കണ്ടാണ് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കരീം ബെന്‍സേമയേയും എസ്പനോയലിനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: