കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനൊപ്പം ഗ്രൂപ്പ് എ യില്‍ മത്സരിക്കും. മണിപ്പര്‍, മഹാരാഷ്ട്ര,ചാണ്ഡിഗഡ് എന്നിവായണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.
ഗോവ, മിസോറാം, ഒഡീഷ, പഞ്ചാബ് ,കര്‍ണാടക ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ സെമയില്‍ കടക്കും. കൊല്‍ക്കത്തിയില്‍ മാര്‍ച്ച് 19 ന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ മണിപ്പൂരിനെ നേരിടും. സെമിഫൈനലുകള്‍ 30നും ഫൈനല്‍ ഏപ്രില്‍ ഒന്നിനും നടക്കും.
പ്രാഥമിക റൗണ്ടില്‍ നിന്ന് യോഗ്യത നേടിയ പത്തു ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്ന ഏല്ലാ ടീമുകള്‍ക്കും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വിജയാശംസകള്‍ നേര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: