കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും പോരിനിറങ്ങും. കൊല്‍ക്കത്തയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെയാണ് എതിരാളികള്‍. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 8ന് കിക്കോഫ്.തുടര്‍ച്ചയായ രണ്ട് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മൈതാനത്തിറങ്ങുന്നത്. കൊച്ചിയില്‍ വച്ച് ദല്‍ഹി ഡൈനാമോസിനെയും പൂനെയില്‍ വച്ച് കരുത്തരായ പൂനെ സിറ്റി എഫ്സിയെയും 2-1ന് പരാജയപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നിട്ടുണ്ട്.
പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും നാല് പരാജയവും അഞ്ച് സമനിലയുമടക്കം 20 പോയിന്റുമായി ആറാമതാണ് നിലവിലെ റണ്ണറപ്പുകളായ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിച്ചാല്‍ 23 പോയിന്റുമായി പട്ടികയില്‍ മുന്നേറാന്‍ കഴിയും. അതേസമയം എടികെയ്ക്കും ഇന്ന് ഏറെ നിര്‍ണായകമാണ്. 13 കളികളില്‍ നിന്ന് 12 പോയിന്റുമായി എട്ടാമതുള്ള എടികെയ്ക്ക് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ മതിയാവൂ.
ഈ സീസണിലെ ഉദ്ഘാടന സീസണില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. തുടക്കത്തിലെ മോശം പ്രകടനത്തിനുശേഷം ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ജാതകം മാറിത്തുടങ്ങിയത്.
എന്നാല്‍ ഇരുടീമുകളും പരിക്കിന്റെ പിടിയിലാണ്. എടികെ നിരയില്‍ റോബി കീന്‍, പോര്‍ച്ചുഗീസ്— മിഡ്ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സ് താരം ഡേവിഡ്—കോട്ടേറില്‍ എന്നിവര്‍ക്ക്—ഇന്ന്—കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന. പരിക്കാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതിയും മറിച്ചല്ല. പരിക്കും സസ്പെന്‍ഷനും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
ബ്ലാസ്റ്റേഴ്സ് നിരയില്‍ നായകനും പ്രതിരോധത്തിലെ നെടുംതൂണുമായ സന്ദേശ് ജിങ്കാന് ഇന്ന് കളിക്കാനിറങ്ങില്ല. സീസണില്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ജിങ്കാന് സസ്പെന്ഷന് കാരണമാണ് കളത്തിലിറങ്ങാന്‍ കഴിയാത്തത്. ഇതുവരെ പരിക്കില്‍ നിന്ന് മുക്തരാവാത്ത ബെര്‍ബറ്റോവ്, കിസിറോണ്‍ കിസിറ്റോ എന്നിവര്‍ക്കു പുറമെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം, കൗമാര താരം ദീപേന്ദ്രനേഗി എന്നിവരും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ നേഗിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയമ കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിനു പരിക്കേറ്റ ഇയാന്‍ ഹ്യൂം ഇന്ന് കളത്തിലുണ്ടാവില്ല. ഹ്യൂമിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ്—ഡേവിഡ്—ജെയിംസ്.
കേരള ബ്ലാസ്റ്റേഴ്സ്—കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ചു. ആ വിജയപരമ്പര തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഡേവിഡ് ജെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: