മാഡ്രിഡ്: ഒടുവില്‍ റയല്‍ മാഡ്രിഡിന് വിജയം. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ പോയ റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേയുടെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലീഗന്‍സിനെ പരാജയപ്പെടുത്തി.
അവസാന നിമിഷങ്ങളില്‍ മാര്‍ക്കോ അസെന്‍സിയോയാണ് നിര്‍ണായക ഗോള്‍ നേടിയത്. തിയോ ഹെര്നാന്ഡ്സ് നല്കിയ പാസ് സ്വീകരിച്ച് മുന്നേറിയ അസെന്‍സിയോയുടെ ഷോട്ട് ലീഗന്സിന്റെ വലയില്‍ കയറി.തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ നിരാശാജനകമായ പ്രകടനം കാഴ്ച്ച റയലിന്റെ ഈ വിജയം കോച്ച് സിനദിന്‍ സിദാന് ആശ്വാസമായി.
പ്രമുഖരെ കൂടാതെയാണ് ബാഴ്സ് മത്സരിക്കാനിറങ്ങിയത്. തുടക്കത്തില്‍ റയലിന് മികവ് കാട്ടാനായില്ല. 89-ാം മിനിറ്റില്‍ റയല്‍ വിജയഗോള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെല്‍ റേ യുടെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ബാഴ്സലോണയും അത്ല്റ്റിക്കോ മാഡ്രിഡും തോറ്റു. ബാഴ്സലോണയെ ഏകപക്ഷീയമായ ഒരു ഗോളിന് എസ്പാനോയില് കീഴടക്കി. അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യ തോല്‍പ്പിച്ചു. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ആല്‍വസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വലന്‍സിയ പരാജയപ്പെടുത്തി.രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അടുത്തയാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: