മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ന് മലപ്പുറത്ത് നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ രാവിലെ 10 മണിക്ക് ഹരിത സംഗമം നടക്കും. പരിപാടിയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഹരിത കേരള മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി പി. രാജുവിനെ ജില്ലാ കോഓര്‍ഡിനേറ്ററായി നിയോഗിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനു മറ്റുമായി ഹരിത കര്‍മ്മ സേനകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലാ തല ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ശുചിത്വ മാതൃകകളുടെ പ്രദര്‍ശനം സിവില്‍ സ്റ്റേഷന് കവാടത്തില്‍ നടക്കും. രാവിലെ 10 മണി മുതല്‍ നടക്കുന്ന പ്രദര്‍ശനം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ തല ഹരിത സംഗമം പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: